ഗുഡ്ഗാവ്: സീർപൂർ ഗ്രാമത്തിൽ ഏറ്റുമുട്ടലിൽ ഒരു അന്തർസംസ്ഥാന കുറ്റവാളിയെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു(criminal). രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള ഷർവാ(27), ആൽവാർ നിവാസികളായ പ്രിൻസ് (19), മംഗത് സിംഗ് (20) എന്നിവാരാണ് അറസ്റ്റിലായത്.
ഇതിൽ പ്രിൻസിന്റെ കാലിന് വെടിയേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഇവർക്കെതിരെ രാജസ്ഥാനിലെ ഭിവാഡി, ശേഖ്പൂർ അഹേർ, ഖുസ്ഖേര, സൂറത്ത്ഗഡ്, ശ്രീ ഗംഗാനഗർ പ്രദേശങ്ങളിലും ഹരിയാനയിലെ റെവാരി, ഗുഡ്ഗാവ് ജില്ലകളിലും കവർച്ച, മോഷണം, ആയുധ നിയമ ലംഘനം, കൊലപാതകശ്രമം എന്നിവയ്ക്ക് കേസുകൾ നിലനിൽക്കുന്നുണ്ട്.