
നാഗ്പൂർ: നാഗ്പൂരിലെ എയിംസിൽ ഇന്റേണിനെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി(suicide). ഹോസ്റ്റൽ മുറിയിലെ കുളിമുറിയിലാണ് പർഭാനി സ്വദേശിയായ സങ്കേത് പണ്ഡിറ്റ്റാവു ദഭാഡെ(22)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്‌ച രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഞായറാഴ്ചയാണ് ഇയാളെ കുളിമുറിയുടെ വാതിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അതേസമയം, മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.