
മൈസൂരു : കർണാടകയിൽ വിവാഹിതയായ സ്ത്രീ മലയാളി യുവാവിനോടൊപ്പം ഇറങ്ങിപ്പോയി. ചിക്കമഗളൂരു ജില്ലയിലെ മുഡിഗരെയിലെ ബാങ്കൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രാദേശിക ഹിന്ദു സംഘടനാ നേതാക്കളും പ്രവർത്തകരും ലവ് ജിഹാദ് ആരോപിച്ച് പ്രതിഷേധം നടത്തി. (Interfaith Relationship Sparks Protest at Karnataka Police Station)
ഗ്രാമത്തിൽ നിന്ന് ഇതര മതത്തിൽ പെട്ടയാളുമായാണ് സ്ത്രീ വീട് വിട്ടിറങ്ങിയത്. ഇവരുടെ ഭർത്താവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കേരളത്തിൽ നിന്നും കണ്ടെത്തി. നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.