
ചണ്ഡീഗഢ് : പഞ്ചാബിൽ നിന്നും 10 ലക്ഷം രൂപയുമായി 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു(smuggling case). അമൃത്സർ സ്വദേശിയായ ഗൗതം (23), എഹ്സാസ് (24), ആകാശ് (20), ഫാസിൽക്കയിൽ നിന്നുള്ള അൻമോൾ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും 10.96 ലക്ഷം രൂപ, 9 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, 32 ഡെബിറ്റ് കാർഡുകൾ, 10 സിം കാർഡുകൾ, 15 ബാങ്ക് പാസ്‌ബുക്കുകൾ, ഒരു ചെക്ക് ബുക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു.
പ്രതികൾക്ക് ആയിരക്കണക്കിന് ജനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അന്തർ സംസ്ഥാന മ്യൂൾ അക്കൗണ്ട് റാക്കറ്റുമായി ബന്ധമുണ്ടെന്നും ഇവർ അതിലെ അംഗങ്ങളാണെന്നും പോലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി