ഡൽഹി : ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15 പേർ ആസാമിൽ അറസ്റ്റിൽ.
റഫിജുൽ അലി (ബോംഗൈഗാവ്), ഫോറിദ് ഉദ്ദീൻ ലസ്കർ (ഹൈലക്കണ്ടി), ഇനാമുൽ ഇസ്ലാം (ലഖിംപൂർ), ഫിറൂജ് അഹമ്മദ് (ലഖിംപൂർ), ഷാഹിൽ ഷോമൻ സിക്ദാർ (ബാർപേട്ട), റാക്കിബുൾ സുൽത്താൻ (ബാർപേട്ട), നസിം അക്രം (ഹോജായ്), അബ്ക്ലാം അഹ്മദ്, അബ്ക്ലാം അഹ്മദ് (സൗത്ത് സൽമാര) എന്നി ഒൻപത് പേരെ ആസാമിലെ വിവിധ ജില്ലകളിൽ നിന്നായി പോലീസ് ഇവരെ പിടികൂടിയത്.
ആസാമിലെ സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ല. അത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരാൻ പോലീസിന് നിർദേശം നൽകിയതായും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അറിയിച്ചു.
അതേസമയം, ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ വ്യാപകമായ അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.