
ഭോപ്പാൽ: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്ര ഗുളികകൾ കഴിപ്പിച്ചതായി പരാതി(rape). ഇൻസ്റ്റഗ്രം വഴി പരിചയപെട്ടയാൾ നഗരത്തിലെ ഒരു പാർക്കിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്താതായാണ് വിവരം.
മൂന്ന് മാസത്തോളം ബലാത്സംഗം തുടർന്ന ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭിണിയാണെന്ന് സംശയിച്ച പ്രതി ഗർഭ നിരോധന ഗുളിക നൽകുകയായിരുന്നു.
എന്നാൽ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്നാണ് രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നാണ് പെൺകുട്ടി മാതാപിതാക്കളോടും ആശുപത്രി അധികൃതരോടും സംഭവങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.