
ബീഹാർ : ബീഹാറിലെ ബെഗുസാരായിയിൽ, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇൻസ്പെക്ടർ അറസ്റ്റിൽ.ൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് ആളുകൾ പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു. തുടർന്ന് കുറ്റാരോപിതനായ ഇൻസ്പെക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു.
നവകോത്തി പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്എച്ച്ഒ അരവിന്ദ് ശുക്ല ആണ് 17 വയസ്സുള്ള ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നത്. കേസിൽ സഹായിക്കാനെന്ന വ്യാജേന അഡീഷണൽ എസ്എച്ച്ഒ അരവിന്ദ് ശുക്ല ഞായറാഴ്ച രാത്രി തന്റെ വാടക മുറിയിലേക്ക് വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്ന് ഇരയായ ആൺകുട്ടി ആരോപിച്ചു. ഇതിനുശേഷം പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും കുട്ടി പറയുന്നു.
പീഡനത്തിനിരയായയാൾ ഫോണിലൂടെ കുടുംബാംഗങ്ങളെ സംഭവം അറിയിച്ചു. തുടർന്ന് നിരവധി ഗ്രാമവാസികൾ പോലീസ് സ്റ്റേഷനിൽ എത്തി വലിയ ബഹളം സൃഷ്ടിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ബഖ്രി ഡിഎസ്പി സ്ഥലത്തെത്തി കുറ്റാരോപിതനായ ഇൻസ്പെക്ടറെ കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് ബെഗുസാരായി എസ്പി മനീഷ് രാത്രി വൈകി പോലീസ് സ്റ്റേഷനിലെത്തി ഇരയായ ആൺകുട്ടിയിൽ നിന്നും മൊഴിയെടുത്തു.