
ന്യൂഡൽഹി: ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തി(New Delhi Vande Bharat). ട്രെയിൻ നമ്പർ 22440 c3 കോച്ചിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
അലുമിനിയം ഫോയിൽ പാത്രത്തിൽ നൽകിയ 'ദാൽ' കറിയിലാണ് കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്നത് യാത്രികന്റെ ശ്രദ്ധയിൽപെട്ടത്. യാത്രികൻ ഇതിന്റെ ദൃശ്യങ്ങൾ സഹിതം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇതോടെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും സംബന്ധിച്ച് ആശങ്ക ഉയർന്നു. അതേസമയം സംഭവം ശ്രദ്ധയിൽ പെട്ടതോടെ റെയിൽവേ സേവ അധികൃതർ ക്ഷമാപണം നടത്തി.