
ഗുവാഹത്തി: അസമിലെ ഒരു ഹൈവേയിലൂടെ ഗുരുതരമായി പരിക്കേറ്റ ആനയെ നടത്തിച്ചതിൽ പ്രതിഷേധം ആളിക്കത്തുന്നു(elephant). 48 വയസ്സുള്ള മണികി എന്ന വളർത്തു ആനയ്ക്കാണ് ദുർഗതിയുണ്ടായത്. ടിൻസുകിയയിലെ കകോപത്തറിൽ നിന്ന് ദിബ്രുഗഡിലേക്ക് വൈദ്യചികിത്സയ്ക്കായി ആനയെ നടത്തി കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
എന്നാൽ, 95 കിലോമീറ്റർ ദൂരത്തിൽ നിന്ന് 36 കിലോമീറ്റർ മാത്രമേ ആന നടന്നുള്ളു. ക്കിൽ ആനയെ കൊണ്ടുപോകാനുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിച്ചാണ് യാത്ര തുടർന്നത്.
എന്നാൽ സംഭവത്തിൽ വനം വകുപ്പ് അധികൃതർ ഇടപെട്ടതോടെ ആനയ്ക്ക് 3 ദിവസത്തെ വിശ്രമം അനുവദിച്ചു. ശേഷം ആനയെ ട്രക്കിൽ വിദഗ്ധ ചികിത്സയ്ക്കായി കാസിരംഗയിലേക്കോ ഗുവാഹത്തിയിലേക്കോ കൊണ്ടുപോകും.