
പട്ന: പാകിസ്ഥാനിൽ നിന്ന് ബീഹാറിലേക്ക് ഭീകരർ കടന്നതായി സംശയം(terrorists). നേപ്പാൾ വഴി 3 ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ബീഹാറിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.
ആഗസ്റ്റ് രണ്ടാം വാരത്തിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ എത്തിയ ഭീകരർ തുടർന്ന് ബീഹാറിലേക്ക് കടന്നതായാണ് വിവരം. ഇതേ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മാത്രമല്ല; നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിൽപ്പെട്ട 3 ഭീകരരുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടു.