കൊലപാതകത്തിന് ശേഷം പോലീസിനെ പരിഹസിക്കാൻ മൃതദേഹം തീഹാർ ജയിലിന് മുന്നിൽ ഉപേക്ഷിക്കും, “എന്നെ പിടിക്കാൻ നിങ്ങൾക്കാവുമെങ്കിൽ പിടിക്കൂ" എന്ന പരസ്യ വെല്ലുവിളിയും; നിയമത്തെയും പോലീസിനെയും വെല്ലുവിളിച്ച സീരിയൽ കില്ലർ; ചന്ദ്രകാന്ത് ഝാ എന്ന ഡൽഹിയുടെ കശാപ്പുകാരന്റെ കഥ | Chandrakant Jha

നിയമവ്യവസ്ഥയെ പരിഹസിച്ച, ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഭീകരത വിതച്ച സീരിയൽ കില്ലറുടെ കഥ
jha

അതിക്രൂരമായ കൊലപാതകങ്ങളുടെ ഒരു തുടർ പരമ്പര, തലയില്ലാത്ത ശവശരീരങ്ങൾ ഒരു ജയിലിന് മുന്നിൽ ഉപേക്ഷിക്കുന്നു. അതും രാജ്യത്തെ വിറപ്പിച്ച കൊടുകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിന് മുന്നിൽ. പറ്റുമെങ്കിൽ തന്നെ പിടിക്കൂടാൻ പോലിസിനെ വെല്ലുവിളിക്കുന്നു. ഇത് ചന്ദ്രകാന്ത് ഝാ (Chandrakant Jha) എന്ന കൊടുംകുറ്റവാളിയുടെ കഥയാണ്. 1998 മുതൽ 2007 വരെയുള്ള കാലഘട്ടങ്ങളിൽ പശ്ചിമ ഡൽഹിയിൽ ഭീകരതയുടെ നിഴലായി മാറിയ "ഡൽഹിയുടെ കശാപ്പുകാരൻ" (The Butcher of Delhi) എന്ന ഓമനപ്പേരിൽ കുപ്രസിദ്ധനായ സീരിയൽ കില്ലർ.

1967-ൽ ബീഹാറിലെ ഗോസായി ഗ്രാമത്തിൽ ജനിച്ച ചന്ദ്രകാന്ത് ഝാ ഡൽഹിയിലേക്ക് കുടിയേറുന്നു. ഡൽഹി നഗരത്തിലെ ചന്തകളിൽ സാധനങ്ങൾ വിറ്റാണ് ഝാ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. ആദ്യം ഒരു വിവാഹം കഴിക്കുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടതും ഇയാൾ വിവാഹം കഴിക്കുന്നു. ഈ വിവാഹത്തിൽ അയാൾക്ക് അഞ്ചു പെൺമക്കൾ ജനിക്കുന്നു. ഭാര്യയും മക്കളുമെല്ലാം ഉണ്ടായിട്ടും ഝാ കുടുംബത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. ആര് കണ്ടാലും നിരുപദ്രവകാരിയായി തോന്നിച്ചിരുന്ന സാധാരണക്കാരനായ ഝാ. എന്നാൽ ഝായുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത് അയാൾ ജോലി ചെയ്തിരുന്ന ആ കമ്പോളമായിരുന്നു.

ഡൽഹിയിലെ ഏറ്റവും വലിയ ആഴ്ചച്ചന്തകളിൽ ഒന്നായ ആസാദ്പൂർ മണ്ഡിയിലായിരുന്നു ഝാ പച്ചക്കറികൾ വിറ്റിരുന്നത്. എന്നാൽ അവിടെ ഝാ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി നിരന്തരം സാധാരണക്കാരന്റെ കിശയിലെ ഓരോ രൂപയും കൊള്ളയടിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ഇത് കൂടാതെ പണ്ഡിറ്റ് എന്ന വ്യക്തിയും സർക്കാരിന്റെ പേരും പറഞ്ഞ കച്ചവടക്കാരിൽ നിന്നും പൈസ പിരിച്ചിരുന്നു. സാധാരണക്കാരനെ അധികാരത്തിന്റെ ഉരുക്ക് മുഷ്ട്ടികൊണ്ട് ചൂഷണം ചെയ്യുന്ന എല്ലാവരോടും ചന്ദ്രകാന്ത് ഝാക്ക് വെറുപ്പായിരുന്നു. ഒരു ദിവസം കഥയാകെ മാറി, 1988 ൽ പൈസ പിരിക്കാൻ വന്ന പണ്ഡിറ്റുമായി ഝാ തറക്കത്തിലേർപ്പെടുന്നു. അന്ന് ഝാ തന്റെ കൈയിൽ കരുതിയ കത്തി കൊണ്ട് പണ്ഡിറ്റിനെ കുത്തുന്നു. ശരീരത്തിൽ നിസാര പരിക്കുകൾ മാത്രം ഉണ്ടായിരുന്ന പണ്ഡിറ്റ് തന്റെ സ്വാധിനം ഉപയോഗിച്ച് ഝായെയും അയാളുടെ ഭാര്യയെയും കുരുക്കുന്നു. ഈ സംഭവം ഝായുടെ ഉള്ളിൽ വലിയ മുറിവുകൾ ഉണ്ടാക്കി. പണ്ഡിറ്റ് നൽകിയ പരാതിയെ തുടർന്ന് ഝാക്ക് ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ജയിൽമോചിതനായ ഝാ തന്റെ ഭാര്യയെയും മക്കളെയും മറ്റൊരു നാട്ടിലേക്ക് പറഞ്ഞു വിടുന്നു. ഇതിന് ശേഷം തന്നെ കുരുക്കിയ പണ്ഡിറ്റിനെ കൊലപ്പെടുത്താൻ പദ്ധതികൾ ഒരുക്കി തുടങ്ങി. ഒടുവിൽ, തക്കം കിട്ടിയപ്പോൾ ഝാ പണ്ഡിറ്റിനെ കൊലപ്പെടുത്തുന്നു, ശേഷം ശവശരീരത്തിൽ നിന്നും തലവെട്ടി മാറ്റി യമുനാനദിയിലേക്ക് വലിച്ചെറിയുന്നു. പണ്ഡിറ്റിന്റെ കൊലപാതകം ഒരു തുടക്കം മാത്രമായിരുന്നു.

തൻ്റെ ഇരകളെ കണ്ടെത്താൻ ഝാ തിരഞ്ഞെടുത്ത രീതിയും ഏറെ വിചിത്രമായിരുന്നു. ഡൽഹിയിലേക്ക് മെച്ചപ്പെട്ട ഒരു ജീവിതം തേടി എത്തുന്ന ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെയാണ് ഝാ ലക്ഷ്യമിട്ടത്. യുവാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഝാ ചെയ്തിരുന്നു. സ്വതം നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് എത്തുന്ന യുവാക്കളെ അയാൾ സഹായിക്കുന്നു. ഒരു സഹോദരൻ എന്ന രീതിയിൽ വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. ഒടുവിൽ അവരുടെ ജീവൻ അപഹരിക്കുന്നു. ഇരകളെ കയറുപയോഗിച്ച് ബന്ധനസ്ഥരാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു ഝായുടെ രീതി. ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ തലയില്ലാത്ത ശവശരീരങ്ങൾ തീഹാർ ജയിലിലെ ഗേറ്റ് നമ്പർ 3 ന് മുന്നിൽ ഉപേക്ഷിക്കുന്നു. തൻ്റെ ഇരകളെ ഝാ താമസിച്ചിരുന്ന മുറിയിൽ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയിരുന്നത്.

നിയമത്തെ വെല്ലുവിളിച്ച കൊലപാതക പരമ്പര

ചന്ദ്രകാന്ത് ഝായെ കുപ്രസിദ്ധനാക്കിയത്, കൊലപാതകത്തിന് ശേഷമുള്ള ഇയാളുടെ ഭ്രാന്തമായ വെല്ലുവിളികളായിരുന്നു. 2006-നും 2007-നും ഇടയിൽ നടന്ന കൊലപാതക കേസുകൾ ഡൽഹി പോലീസിന് പേടിസ്വപ്നമായിരുന്നു. മനഃപൂർവം പോലീസിനെ പരിഹസിക്കാൻ വേണ്ടി തീഹാർ ജയിലിന് മുന്നിൽ ഇരകളുടെ ശവശരീരം ഉപേക്ഷിക്കുന്നു. ഓരോ ഉടലിന് സമീപവും പോലീസിനെ ലക്ഷ്യം വെച്ചുള്ള കൈപ്പടയിലെഴുതിയ കത്തുകളുമുണ്ടായിരുന്നു.“എന്നെ പിടിക്കാൻ നിങ്ങൾക്കാവുമെങ്കിൽ പിടിക്കൂ," പരസ്യമായ വെല്ലുവിളികൾ. പോലീസിനെ പരിഹസിച്ചു കൊണ്ട് പലപ്പോഴായി പോലീസ് സ്റ്റേഷനുകളിൽ അയാൾ വിളിച്ചിരുന്നു. പോലീസിൻ്റെ വിശദമായ അന്വേഷണത്തിൽ, ഝാ ഉപയോഗിച്ചിരുന്ന ഫോൺ ബൂത്തുകളും കത്തുകളിലെ കൈയക്ഷരവും നിർണായക തെളിവുകളായി മാറി.

കൈയക്ഷര വിദഗ്ദ്ധരുടെ റിപ്പോർട്ടുകൾ, ഫോൺ കോൾ രേഖകൾ, പ്രതിയുടെ വാടകമുറിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറകളും ഫോറൻസിക് തെളിവുകളും കേസിൽ നിർണായകമായി. അങ്ങനെ ഡൽഹിയുടെ കശാപ്പുകാരനെ പോലീസ് പിടിക്കൂടുന്നു. പിടിക്കപ്പെട്ടപ്പോൾ അയാൾ എല്ലാ കുറ്റങ്ങളും സമ്മതിക്കുന്നു. 2013 ജനുവരിയിൽ ചന്ദ്രകാന്ത് ഝാ മൂന്ന് കൊലപാതക കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ കുറ്റം അപൂർവങ്ങളിൽ അപൂർവം എന്ന് വിലയിരുത്തി കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, 2016 ജനുവരിയിൽ ഡൽഹി ഹൈക്കോടതി ഈ വധശിക്ഷ ഇളവുചെയ്ത് സ്വാഭാവിക ജീവിതകാലം മുഴുവൻ ജയിൽവാസം എന്ന ശിക്ഷയായി മാറ്റി. കുറ്റകൃത്യത്തിൻ്റെ സ്വഭാവം പരിഗണിച്ച് ഇയാൾക്ക് യാതൊരു ഇളവുകളും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ചന്ദ്രകാന്ത് ഝായുടെ കൊലപാതകങ്ങൾക്ക് പിന്നിൽ സ്ഥിരം സീരിയൽ കില്ലർമാരിൽ കാണുന്ന ലൈംഗിക വൈകൃതങ്ങളോ സാമ്പത്തിക മോഹങ്ങളോ ആയിരുന്നില്ല. മറിച്ച്, ഇത് തികച്ചും വ്യക്തിപരമായ അധികാരപ്രയോഗവും നിയമവ്യവസ്ഥയോടുള്ള പകയുമായിരുന്നു. ഝാ ഒരു സീരിയൽ കില്ലറായി മാറുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത്, ഡൽഹി പോലീസുമായുള്ള ഇയാളുടെ മുൻവൈരാഗ്യമാണ്. പോലീസിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളും അവഹേളനങ്ങളുമാണ് ഝായുടെ മനസ്സിൽ പക വളർത്തിയത്. തിഹാർ ജയിലിന് മുന്നിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തതിലൂടെ, തൻ്റെ മുൻ അറസ്റ്റിനും ജയിൽവാസത്തിനും പ്രതികാരം ചെയ്യുകയായിരുന്നു ഝാ. നിയമപാലകരെ ഭീഷണിപ്പെടുത്താനും, അവരെക്കൊണ്ട് തൻ്റെ കേസ് അന്വേഷിപ്പിക്കാനും, അതുവഴി തൻ്റെ ശക്തി തെളിയിക്കാനുമാണ് ഇയാൾ ശ്രമിച്ചത്.

Summary

Chandrakant Jha is an infamous Indian serial killer active in West Delhi between 1998 and 2007. Known as "The Butcher of Delhi," he primarily targeted migrant laborers whom he had befriended. His murders were often triggered by minor disputes or his resentment towards the victims' behavior. After killing and dismembering his victims, his notorious trademark was dumping the headless torsos in public places, most shockingly near Gate No. 3 of Tihar Jail, along with handwritten notes openly challenging the Delhi Police to catch him

Related Stories

No stories found.
Times Kerala
timeskerala.com