
ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ച സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു(Indus Water Treaty abrogation). അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നിയമവിരുദ്ധവുമായ ശ്രമമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഷെഹ്ബാസ് ഷെരീഫ് കുറ്റപ്പെടുത്തി.
1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ഉടമ്പടി പ്രകാരം, സിന്ധു നദീജല കരാറിൽ പടിഞ്ഞാറൻ നദികൾ (സിന്ധു, ഝലം, ചെനാബ്) പാകിസ്ഥാനും കിഴക്കൻ നദികൾ (രവി, ബിയാസ്, സത്‌ലജ്) ഇന്ത്യയുമാണ് നിയന്ത്രിക്കുന്നത് എന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ഏകപക്ഷീയമായ ഇന്ത്യയുടെ ശ്രമം ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.