
ന്യൂഡൽഹി: തനിക്ക് ഇന്ത്യൻ വേരുകളുണ്ടെന്ന കാര്യം ഡി എൻ എ സീക്വൻസിലൂടെ കണ്ടെത്തിയെന്ന് പറഞ്ഞ് ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ. അദ്ദേഹം കർത്തവ്യ പഥിലെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു.( Indonesian President says he has Indian DNA )
രാഷ്ട്രപതി ദ്രൗപതി മുർമു ആതിഥേയത്വം വഹിച്ച വിരുന്നിൽ പങ്കെടുത്ത അദ്ദേഹം ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തെക്കുറിച്ച് സംസാരിച്ചു. തനിക്ക് ഇന്ത്യൻ ഡി എൻ എ ഉണ്ടെന്ന അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ ചിരിയോടെ കയ്യടിച്ചുകൊണ്ടാണ് നരേന്ദ്രമോദിയും ജഗദീപ് ധൻകറും ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
താൻ ഇന്ത്യൻ ഗാനങ്ങൾക്ക് നൃതം ചെയ്യാറുണ്ടെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.