ആഗസ്റ്റ് 1 മുതൽ ഇൻഡോറിൽ നിന്നും 3 നഗരങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ച് ഇൻഡിഗോ | IndiGo

ഇവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഒരു മാസം മുൻപ് തന്നെ നിർത്തി വച്ചു.
IndiGo flight
Published on

മധ്യപ്രദേശ്: ആഗസ്റ്റ് 1 മുതൽ ഇൻഡോറിൽ നിന്നും മൂന്ന് നഗരങ്ങളിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു(IndiGo). ജോധ്പൂർ, ഉദയ്പൂർ, നാസിക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഒഴുവാക്കുന്നത്. ഇവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഒരു മാസം മുൻപ് തന്നെ നിർത്തി വച്ചു.

അതേസമയം ശൈത്യകാല ഷെഡ്യൂളിൽ ഈ സർവീസുകൾ തിരികെ കൊണ്ടുവരുമെന്നും കമ്പനി വ്യക്തമാക്കി. മാത്രമല്ല; ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽ റൺവേ ജോലികൾ പുരോഗമിക്കുന്നതിനാൽ രാത്രി 10:30 നും രാവിലെ 6:30 നും ഇടയിലുള്ള രാത്രി വിമാന സർവീസുകൾ നിർത്തി വച്ചതായും അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com