യു.പി ഹിൻഡൺ വിമാനത്താവളത്തിൽ നിന്ന് 9 നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ; ഫ്ലാഗ് ഓഫ് ചെയ്ത് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു | IndiGo

കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു ആണ് വിമാന സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
IndiGo
Published on

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ വിമാനത്താവളത്തിൽ നിന്ന് 9 നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ(IndiGo). ചെന്നൈ, മുംബൈ, ബാംഗ്ലൂർ ഉൾപ്പടെ 9 നഗരങ്ങളിലേക്കാണ് വിമാന സർവീസുകൾ ആരംഭിച്ചത്. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു ആണ് വിമാന സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. നിലവിൽ ചെന്നൈ ഒഴികെയുള്ള മിക്ക സ്ഥലങ്ങളിലേക്കും ഇൻഡിഗോ ദിവസേന സർവീസ് നടത്തുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിന്നെല്ലാം ഹിൻഡണിലേക്കുള്ള വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. അതേസമയം പദ്ധതി നടപ്പിലായതോടെ ഹിൻഡൺ വിമാനത്താവളത്തിൽ സേവനം നൽകുന്ന രണ്ടാമത്തെ എയർലൈനായി ഇൻഡിഗോ മാറി.

Related Stories

No stories found.
Times Kerala
timeskerala.com