ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് |indigo plane

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അടിയന്തരമായി വിമാനം നിലത്തിറക്കിയത്.
indigo
Published on

ലഖ്‌നൗ: ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അടിയന്തരമായി വിമാനം നിലത്തിറക്കിയത്.

കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാവിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ 166 യാത്രികരാണുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

സംഭവത്തെ കുറിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com