
ന്യൂഡൽഹി : 169 യാത്രക്കാരുമായി പട്നയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടിവന്നു. വിമാനം (6E509) ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.(IndiGo flight to Delhi makes emergency landing in Patna after bird hit)
8:42 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. പരിശോധനയ്ക്കിടെ റൺവേയിൽ ചത്ത പക്ഷിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി പഞ്ചാബ് വിമാനത്താവളം അറിയിച്ചു.
വിമാനം പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുന്നതിന് വിമാനക്കമ്പനികൾ ബദൽ ക്രമീകരണങ്ങൾ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.