
റാഞ്ചി: റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി(plane). പട്നയിൽ നിന്ന് റാഞ്ചിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് സംഭവം നടന്നത്. ഭൗമോപരിതലത്തിൽ നിന്നും 4,000 അടി ഉയരത്തിൽ പാറക്കവേയാണ് പക്ഷി ഇടിച്ചത്. വിമാനത്തിൽ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരും തന്നെ സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു.