
റായ്പൂർ: റായ്പൂർ വിമാനത്താവളത്തിൽ, ഡൽഹിയിൽ നിന്ന് റായ്പൂരിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തകരാറിലായി(IndiGo flight). ഇതേ തുടർന്ന് വിമാനം പുറപ്പെടാൻ 40 മിനിറ്റോളം വൈകിയതായാണ് വിവരം. ഉച്ചയ്ക്ക് 2:25 ന് റായ്പൂരിൽ ഇറങ്ങിയെങ്കിലും യാത്രക്കാരെ പുറത്തിറക്കാനായില്ല.
മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എംഎൽഎ ചതുരി നന്ദ്, റായ്പൂർ മേയർ മീനാൽ ചൗബെ എന്നിവർ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. ഗ്രൗണ്ട് സ്റ്റാഫുകളെയും എഞ്ചിനീയർമാരും എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ശേഷം എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായി ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.
"സാങ്കേതിക തകരാറുമൂലം വിമാനത്തിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു, അതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പ്രശ്നം പരിഹരിക്കാൻ ഗ്രൗണ്ട് സ്റ്റാഫുകളെയും എഞ്ചിനീയർമാരെയും ഉടൻ വിളിച്ചു. ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന തീവ്ര ശ്രമങ്ങൾക്ക് ശേഷം, ഗേറ്റ് ഒടുവിൽ തുറക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കുകയും ചെയ്തു. പരിക്കുകളോ മെഡിക്കൽ അടിയന്തരാവസ്ഥയോ റിപ്പോർട്ട് ചെയ്തിട്ടില്ല." - അധികൃതർ പ്രസ്തവാനയിലൂടെ അറിയിച്ചു.