ഡല്‍ഹി : ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി.പ്രതിസന്ധി രൂക്ഷമാകുന്നുതുവരെ കേന്ദ്രം ഇടപെടാന്‍ വൈകി. അത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടായാൽ, മറ്റ് വിമാനക്കമ്പനികള്‍ക്ക് എങ്ങെനായണ് നേട്ടമുണ്ടാക്കാനാവുക.
35,000 മുതൽ 39,000 വരേയൊക്കെ ടിക്കറ്റ് നിരക്ക് എങ്ങനെ ഉയരും? മറ്റ് വിമാനക്കമ്പനികൾക്ക് എങ്ങനെയാണ് അമിത നിരക്ക് ഈടാക്കാനാവുക? അതെങ്ങനെ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് ഗെഡെല ചോദിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.