

ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളുടെ ലിസ്റ്റിൽ ഇടംനേടി ഇൻഡിഗോ. രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ പട്ടികയിൽ 103-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. എയർഹെൽപ് ഇൻകോപ്പറേറ്റാണ് 2024-ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടത്. അതേസമയം, ഈ റിപ്പോർട്ട് പൂർണമായും തള്ളുകയാണ് ഇൻഡിഗോ. എയർലൈൻ സർവേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.
എയർലൈനുകളുടെ സമയനിഷ്ഠ, ഉപഭോക്തൃ സേവനം, റീഫണ്ട്, നഷ്ടപരിഹാരം എന്നി ഇടപാടുകളിലെ വേഗതയും കൃത്യതയും തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എയർഹെൽപ്പ് പട്ടിക ഒരുക്കിയിരിക്കുന്നത്.