
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ രണ്ടു യുദ്ധ കപ്പലുകൾ ആഗസ്റ്റ് 26 ന് കമ്മീഷൻ ചെയ്യും(INS Udayagiri and INS Himagiri). വിശാഖപട്ടണത്തെ കപ്പൽ നിർമാണ ശാലയിൽ നിന്നും 2 നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റുകൾ - ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് ഹിമഗിരി എന്നിവയാണ് കമ്മീഷൻ ചെയ്യുന്നത്.
ഈ വർഷം ആദ്യം ഐഎൻഎസ് നീലഗിരി എന്ന ലീഡ് കപ്പലിന്റെ കമ്മീഷൻ ചെയ്ത പ്രോജക്റ്റ് 17 ആൽഫ (പി-17എ) യുടെ ഭാഗമാണ് 2 ഇന്ത്യൻ നിർമ്മിത യുദ്ധക്കപ്പലുകളെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്തർവാഹിനി ആയുധ സംവിധാനങ്ങൾ, സൂപ്പർസോണിക് സർഫേസ്-ടു-സർഫേസ് മിസൈലുകൾ എന്നിവ കപ്പലിന്റെ ഭാഗമാണ്.
ഡീസൽ എഞ്ചിനുകളും ഗ്യാസ് ടർബൈനുകളും ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പിച്ച് പ്രൊപ്പല്ലറുകൾ പ്രവർത്തിപ്പിക്കുന്ന കമ്പൈൻഡ് ഡീസൽ പ്ലാന്റുകളാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല; ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (IPMS) വഴിയാണ് ഇവ കൈകാര്യം ചെയ്യുന്നത്. അതേസമയം 2 പ്രധാന ഉപരിതല യുദ്ധക്കപ്പലുകൾ ഒരേ സമയം കമ്മീഷൻ ചെയ്യുന്നത് ഇതാദ്യമാണ്.