
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി(India's largest cruise terminal). മുംബൈയിലെ ഇന്ദിര ഡോക്കിൽ സ്ഥിതി ചെയ്യുന്ന മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ (എംഐസിടി) ആണ് രാജ്യത്തിനായി പ്രധാനമന്ത്രി സമർപ്പിച്ചത്.
ഒരേസമയം അഞ്ച് ക്രൂയിസ് കപ്പലുകൾ നങ്കൂരമിടാൻ കഴിയുന്ന ടെർമിനൽ 556 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. ടെർമിനലിൽ പ്രതിവർഷം 1 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നാണ് വിലയിരുത്തൽ.
300 മീറ്റർ നീളമുള്ള കപ്പലുകൾക്ക് 11 മീറ്റർ ഡ്രാഫ്റ്റ് ഉപയോഗിച്ച് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.