പ്രിയപ്പെട്ട ‘ചാച്ചാജി’: ജവഹർലാൽ നെഹ്‌റുവിന് ആദരവർപ്പിച്ച് രാജ്യം | India’s homage to its 1st Prime Minister

കുട്ടികളോട് എപ്പോഴും വാത്സല്യം കാത്തുസൂക്ഷിച്ചിരുന്ന നെഹ്‌റുവിനോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും അദ്ദേഹത്തിൻ്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി നാം ആചരിക്കുന്നത്.
പ്രിയപ്പെട്ട ‘ചാച്ചാജി’: ജവഹർലാൽ നെഹ്‌റുവിന് ആദരവർപ്പിച്ച് രാജ്യം | India’s homage to its 1st Prime Minister
Published on

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ പിതാവെന്നറിയപ്പെടുന്ന ജവഹർലാൽ നെഹ്റുവിൻ്റെ 135ാം ജന്മദിനത്തില്‍ രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിക്ക് ആദരവർപ്പിച്ച് ഭാരതം.(India's homage to it's 1st Prime Minister )

അദ്ദേഹത്തിന് ആദരവർപ്പിച്ചവരുടെ കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നീ പ്രമുഖർ ഉൾപ്പെടുന്നു.

ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി തൻ്റെ ആദരവർപ്പിച്ചത്. അതേസമയം, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തി അദ്ദേഹത്തിൻ്റെ സ്മൃതികുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു.

കുട്ടികളോട് എപ്പോഴും വാത്സല്യം കാത്തുസൂക്ഷിച്ചിരുന്ന നെഹ്‌റുവിനോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും അദ്ദേഹത്തിൻ്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി നാം ആചരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com