
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം തമിഴ്നാട്ടിലെ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ ആരംഭിക്കനൊരുങ്ങി സർക്കാർ(Hornbill). കോയമ്പത്തൂർ ജില്ലയിലെ ആനമല ടൈഗർ റിസർവിലാണ് രാജ്യത്തെ ആദ്യത്തെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഹോൺബിൽ കൺസർവേഷൻ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചത്.
ആവാസവ്യവസ്ഥയുടെ വിഘടനം കൊണ്ടും വനനശീകരണം കൊണ്ടും കാലാവസ്ഥാ വ്യതിയാനം മൂലവും വേഴാമ്പലുകൾ വംശനാശ ഭേഷായി നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് സംസ്ഥാന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, വനം വകുപ്പ് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ കോർപ്പസ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കേന്ദ്രം സ്ഥാപിക്കാൻ അനുവദിച്ചത്.
പദ്ധതി രാജ്യത്തിനെ സംബന്ധിച്ചിടത്തോളം ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഒരു നാഴികക്കല്ലായിരിക്കുമെന്നാണ് വിലയിരുത്തൽ.