ഇന്ത്യയുടെ 'അഗ്നി-5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു |Agni 5 missile

ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്.
ballistic-missile
Published on

ഡ​ൽ​ഹി : ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സൈ​നി​ക ശേ​ഷി തെ​ളി​യി​ക്കു​ന്ന "അ​ഗ്നി 5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

5000 കി​ലോ മീ​റ്റ​റാ​ണ് മി​സൈ​ലി​ന്‍റെ ദു​ര​പ​രി​ധി.സ്ട്രാ​റ്റ​ജി​ക് ഫോ​ഴ്സ് ക​മാ​ന്‍​ഡി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു മി​സൈ​ല്‍ പ​രീ​ക്ഷ​ണം. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാ​പ​ന​മാ​യ ഡി​ആ​ര്‍​ഡി​ഒ ആ​ണ് മി​സൈ​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.ആധുനിക നാവിഗേഷന്‍, ഗൈഡന്‍സ്, പോര്‍മുന, പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ അടങ്ങിയ ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു. 2003 മുതൽ സൈന്യത്തിന്റെ ഭാഗമാണ് അഗ്നി-5.

Related Stories

No stories found.
Times Kerala
timeskerala.com