

നവി മുംബൈ: ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ ആരവത്തെ സാക്ഷിയാക്കി ഇന്ത്യൻ വനിതകൾ ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ചരിത്ര വിജയം കുറിച്ചത്.ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി.മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.