
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ശക്തമാക്കുന്നു സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മറ്റുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു(West Asian conflict). രാജ്യത്തിനകത്തുതന്നെ സുരക്ഷിതമായ ഇടങ്ങളിലേക്കാണ് വിദ്യാർത്ഥികളെ മാറ്റിപാർപ്പിക്കുക. 1500 ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ ഉള്ളതെന്നാണ് വിവരം.
ഇതിൽ അധികവും ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ്. നിലവിൽ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സാഹചര്യം വിലയിരുത്തുകയാണ്. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനെ പട്ടയും ആലോചനയിൽ ഉണ്ട്. ഇതിനുള്ള നടപടികളാരംഭിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് രാവിലെ പുറത്തിറക്കിയ പ്രസ്തവാനയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംസാരിച്ചതായാണ് വിവരം.