UKയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു: 5 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു | UK

മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
UKയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു: 5 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു | UK
Updated on

ന്യൂഡൽഹി: സെൻട്രൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ 4:15 ഓടെ വോർസെസ്റ്ററിലെ ബാർബേൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.(Indian student stabbed to death in UK)

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങൾ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. വിജയ് കുമാർ ഷിയോറാന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com