
ന്യൂയോർക്ക് : ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ കൈകൾ വിലങ്ങിട്ട് നിലത്ത് കിടത്തുന്നതിന്റെ ഒരു വീഡിയോ പുറത്തു വന്നു(Indian student). ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ റെക്കോർഡുചെയ്‌ത വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദൃശ്യങ്ങളുടെ ആധികാരികത ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി 100 ൽ അധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു. അന്ന് നാടുകടത്തപ്പെട്ടവരുടെ കൈകാലുകൾ ബന്ധിച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഇതിന് സമാനമായ സംഭവമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.