
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റും ആപ്പും തകരാറിലായി(Indian Railways). ഐ.ആ.സി.ടി.സി വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനുമാണ് പണിമുടക്കിയത്. ഇതോടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ ഉപയോഗിക്കാനാവാതെ യാത്രക്കാർ വലഞ്ഞു.
ഒരു സ്വതന്ത്ര ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിലും പകൽ സമയത്ത് ഐ.ആർ.സി.ടി.സി പ്രവർത്തനരഹിതമായിരുന്നതായാണ് വിവരം.
അതേസമയം, ഐ.ആ.സി.ടി.സി ആണ് ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്. റിസർവേഷൻ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സേവങ്ങൾക്കായി യാത്രികരിൽ 90% പേരും ഐ.ആ.സി.ടി.സിയാണ് ഉപയോഗിക്കുന്നത്.