
ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ(Indian Railways). ഐആർസിടിസി വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ജനറൽ റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനാണ് ആധാർ നിർബന്ധമാക്കിയത്.
ബുക്കിംഗ് വിൻഡോ തുറക്കുമ്പോൾ തന്നെ റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന തരത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.
റിസർവേഷൻ സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് നടപടി. തത്കാൽ ബുക്കിംഗുകൾക്ക് നിലവിലുണ്ടായിരുന്ന സംവിധാനം ജനറൽ റിസർവേഷനുകൾക്കും ഒക്ടോബർ 1 മുതൽ ബാധകമാകും.