
ന്യൂഡൽഹി: രാജ്യത്തുടനീളം ട്രെയിനുകളിൽ വർദ്ധിച്ചുവരുന്ന കല്ലെറിയൽ സംഭവങ്ങൾ തടയുന്നതിനായി 15 ദിവസത്തെ തീവ്ര പ്രചാരണത്തിന് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ(Indian Railways). പതിവായി തീവണ്ടികളിൽ കല്ലെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും അവിടെ ആർപിഎഫ് ടീമുകളെ വിന്യസിച്ച് തീവ്ര പ്രചാരണം നടത്തുന്നതാണ് പദ്ധതി.
മാത്രമല്ല; നിയമലംഘകരെ കൈയോടെ പിടികൂടി കർശനമായി താകീത് നൽകും. മാത്രമല്ല; പ്രദേശങ്ങളിൽ പരിശോധനയും ഏർപ്പെടുത്തും. ഇതിനു പുറമെ സ്കൂളുകളിലും കോളേജുകളിലും വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.