ഇൻഡിഗോ പ്രതിസന്ധി: യാത്രക്കാരെ സഹായിക്കാൻ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു | Special Train Services

ഡിസംബർ 5 മുതൽ 13 വരെയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ഒരുക്കുക
RAILWAY
Updated on

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ ഗുരുതര പ്രതിസന്ധി കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു ( Special Train Services). ഇന്നും നാളെയുമായി പ്രധാന ദീർഘദൂര റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്താനാണ് തീരുമാനം. ഡിസംബർ 5 മുതൽ 13 വരെയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ഒരുക്കുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാനും 37 റെയിൽവേ സർവീസുകളിലായി 116 അധിക കോച്ചുകൾ വിന്യസിക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്.

വിമാന സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് കൊച്ചി (നെടുമ്പാശ്ശേരി) വിമാനത്താവളത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയാണ്. നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തിട്ടും കൃത്യമായ വിവരങ്ങൾ ഇൻഡിഗോ നൽകുന്നില്ലെന്ന പരാതി ശക്തമാണ്.

കൊച്ചി-ബെംഗളൂരു (രാവിലെ 9 മണി), കൊച്ചി-ഹൈദരാബാദ് (9.30), കൊച്ചി-ജമ്മു എന്നീ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. കൊച്ചി-മുംബൈ (രാവിലെ 10.30) വിമാനം വൈകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട അഞ്ച് വിമാനങ്ങൾ റദ്ദാക്കുകയും ഷാർജയിലേക്കുള്ള രാത്രി വിമാനം വൈകുകയും ചെയ്തു.

പ്രതിസന്ധിക്ക് കാരണം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം നൽകിയ ഉത്തരവുകൾ നടപ്പിലാക്കാത്തത് ഗുരുതരമായ വീഴ്ചയായി മന്ത്രാലയം വിലയിരുത്തുന്നു. എയർഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎയുടെ നിർദ്ദേശങ്ങൾ പാലിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Summary

Following a severe crisis in IndiGo's flight operations, which resulted in numerous cancellations and delays, the Indian Railways announced special train services to alleviate passenger inconvenience. These special trains will run on major long-distance routes from December 5th to 13th, with plans for 30 special services and 116 extra coaches on existing trains.

Related Stories

No stories found.
Times Kerala
timeskerala.com