കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എഞ്ചിനിയർ കൊല്ലപ്പെട്ട സംഭവം: വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ സഹായം തേടി കുടുംബം | software engineer killed

കേസിനാസ്പദമായ സംഭവം സെപ്റ്റംബർ 3 നാണ് ഉണ്ടായത്.
software engineer killed
Published on

കാലിഫോർണിയ: അമേരിക്കയിൽ ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എഞ്ചിനിയർ കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ സഹായം തേടി കുടുംബം(software engineer killed). തെലങ്കാനസ്വദേശിയായ മുഹമ്മദ് നിസാമുദ്ദീ(29)നെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് കുടുംബം സഹായ ആവശ്യപ്പെട്ടത്.

കേസിനാസ്പദമായ സംഭവം സെപ്റ്റംബർ 3 നാണ് ഉണ്ടായത്. നിസാമുദ്ദീനും റൂംമേറ്റും തമ്മിൽ ഉണ്ടായ ഒരു തർക്കത്തെ തുടർന്നാണ് വെടിവയ്പ്പ് നടന്നത്. ഉടൻ തന്നെ നിസാമുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിൽ വംശീയ വിവേചനമുണ്ടെന്ന് ആരോപിച്ചും മൃതദേഹം മഹാബൂബ് നഗറിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com