
സിംഗപ്പൂർ: സിംഗപ്പൂർ പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത ഇന്ത്യൻ വംശജയായ സ്ത്രീക്ക് അഞ്ച് വർഷം തടവ് ശിക്ഷ(bribe). സിഗരറ്റ് വലിക്കാൻ അനുവദിച്ചതിനാണ് പോലീസ് ഉദ്യോഗസ്ഥർക്ക് 1,000 സിംഗപ്പൂർ ഡോളർ കൈക്കൂലി വാഗ്ദാനം ചെയ്തത്.
സംഭവത്തിൽ ഇന്ത്യൻ വംശജയായ സിംഗപ്പൂർ സ്വദേശിനി രാധിക രാജവർമ്മ(42) യ്ക്കാണ് ശിക്ഷ ലഭിച്ചത്. മയക്കുമരുന്ന് ഉപയോഗം, കൈക്കൂലി വാഗ്ദാനം തുടങ്ങിയ കേസുകളിൽ 2018 മുതൽ ഇവർ ശിക്ഷിക്കപെട്ടതായാണ് വിവരം.
2020 ൽ മെത്താംഫെറ്റാമൈൻ കഴിച്ചതിന് അവസാനമായി ഇവരെ കോടതി ശിക്ഷിച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സ്ത്രീ പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്തത്.