കാനഡയിൽ ഇന്ത്യൻ വംശജന് ക്രൂര മർദ്ദനം : ചികിത്സയിലിരിക്കെ മരണം| Indian

പ്രതിയായ കൈൽ പാപ്പിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്
കാനഡയിൽ ഇന്ത്യൻ വംശജന് ക്രൂര മർദ്ദനം : ചികിത്സയിലിരിക്കെ മരണം| Indian
Published on

ന്യൂഡൽഹി : കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ അർവി സിംഗ് സാഗു (55) മർദനമേറ്റ് കൊല്ലപ്പെട്ടു. കാറിന് സമീപം മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഇദ്ദേഹത്തിന് ക്രൂരമായ മർദ്ദനമേറ്റത്. ഒക്ടോബർ 19-ന് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സാഗു അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.(Indian-origin man brutally beaten in Canada, dies while undergoing treatment)

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൈൽ പാപ്പിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 19-ന് രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കാമുകിക്കൊപ്പം പാർക്ക് ചെയ്ത തന്റെ കാറിലേക്ക് മടങ്ങുകയായിരുന്നു അർവി സിംഗ് സാഗു. ഈ സമയത്താണ് കാറിന് സമീപം കൈൽ പാപ്പിൻ മൂത്രമൊഴിക്കുന്നത് ഇദ്ദേഹം കണ്ടത്. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നില്ല.

എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് ചെറിയ തർക്കമുണ്ടായതിന് പിന്നാലെ, പ്രതി നടന്നുവന്ന് അർവി സിംഗ് സാഗുവിന്റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ ഇദ്ദേഹം ബോധരഹിതനായി. ഭയപ്പെട്ട കാമുകി ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. അബോധാവസ്ഥയിലായിരുന്ന സാഗുവിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചാം ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി.

കൊല്ലപ്പെട്ട അർവി സിംഗ് സാഗുവിന് രണ്ട് മക്കളുണ്ട്. ഇവരുടെ പഠനം, ജീവിതച്ചെലവുകൾ, അന്ത്യകർമ്മങ്ങൾക്കുള്ള ചെലവ് എന്നിവ വഹിക്കുന്നതിനായി സാഗുവിന്റെ അടുത്ത സുഹൃത്തായ വിൻസെന്റ് റാം രംഗത്തെത്തി. നല്ലവരായ മനുഷ്യരോട് സംഭാവന ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു ഫണ്ട് റൈസർ ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com