
ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ യാത്രക്കാരനെ ശ്വാസം മുട്ടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യൻ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു(flight). ന്യൂവാർക്ക് നിവാസിയായ ഇഷാൻ ശർമ്മ(21) ആണ് അറസ്റ്റിലായത്.
സഹയാത്രക്കാരനായ കീനു ഇവാൻസുമായി ഇയാൾ ശാരീരിക ഏറ്റുമുട്ടലിൽ ഏർപ്പെട്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. ജൂൺ 30 ന് ഫിലാഡൽഫിയയിൽ നിന്ന് യു.എസിലെ മിയാമിയിലേക്കുള്ള ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. മിയാമിയിൽ വിമാനമിറങ്ങിയ ഉടനെ ശർമ്മയെ അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു.