യു.എസ്സിൽ ഒപിയോയിഡുകൾക്ക് പകരം ലൈംഗികാഭിലാഷം തേടിയ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ | doctor

നിലവിൽ ഇയാൾ വീട്ടുതടങ്കലിലാണ്.
Malappuram woman death case
Published on

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിൽ സ്ത്രീ രോഗികളിൽ നിന്ന് ലൈംഗികാഭിലാഷം തേടിയതിനും മെഡിക്കൽ കാരണമില്ലാതെ ഒപിയോയിഡുകൾ വിതരണം ചെയ്തതിനും ഇന്ത്യൻ വംശജനായ ഡോക്ടറെ അറസ്റ്റ് ചെയ്തു(doctor). സംഭവത്തിൽ ഡോക്ടർ റിതേഷ് കൽറ(51)യ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഓക്സികോഡോൺ ഉൾപ്പെടെയുള്ള ഒപിയോയിഡ് കുറിപ്പടികൾക്ക് പകരമായാണ് ഇയാൾ സ്ത്രീ രോഗികളിൽ നിന്ന് ലൈംഗിക സഹായം തേടിയത്. നിലവിൽ ഇയാൾ വീട്ടുതടങ്കലിലാണ്.

കൂടാതെ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നതിനോ മരുന്നുകൾ നിർദ്ദേശിക്കുന്നതോ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം 2019 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ, കൽറ 31,000 ത്തിലധികം ഓക്സികോഡോൺ കുറിപ്പടികൾ എഴുതിയതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com