
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ് തമൽ ഇന്ന് റഷ്യയിൽ കമ്മീഷൻ ചെയ്യും( INS Thamal). കമ്മീഷനിങ് ചടങ്ങിൽ പശ്ചിമ നാവിക കമാൻഡർ വൈസ് അഡ്മിറൽ സഞ്ജയ് ജെ സിംഗ് മുഖ്യാതിഥിയായിരിക്കും. റഷ്യയിലെയും ഇന്ത്യയിലെയും ഉന്നത ഉദ്യോഗസ്ഥർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.
റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലാണ് തമൽ നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്ത് നിർമ്മിച്ച ഇന്ത്യയുടെ അവസാന യുദ്ധക്കപ്പലായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. മാത്രമല്ല; റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെയും കാലിനിൻഗ്രാഡിലെയും ശൈത്യകാല സാഹചര്യങ്ങളിൽ കഠിന പരിശീലനം നേടിയ 250-ലധികം ഉദ്യോഗസ്ഥരാണ് കപ്പലിൽ ഉള്ളത്.