
വിശാഖപട്ടണം: നാവിക സേനയ്ക്ക് കരുത്ത് പകർന്ന് രണ്ട് മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ കമ്മീഷൻ ചെയ്തു(multi-mission stealth frigater) . ഐഎൻഎസ് ഉദയഗിരിയും ഐഎൻഎസ് ഹിമഗിരിയുമാണ് കമ്മീഷൻ ചെയ്തത്.
വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിലാണ് കമ്മീഷൻ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ചു.
അതേസമയം, രണ്ടു യുദ്ധ കപ്പലുകളും ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക പ്രോജക്റ്റ് 17 എയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. അതുപോലെ രണ്ട് മുൻനിര യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്യുന്നതും ഇതാദ്യമായാണ്.