ജയ്പൂർ: ബ്രെയിൻ സ്ട്രോക്കിനെ തുടർന്ന് കസാക്കിസ്ഥാനിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രാജസ്ഥാനിൽ നിന്നുള്ള 22 വയസ്സുകാരനായ എംബിബിഎസ് വിദ്യാർത്ഥിയെ തിങ്കളാഴ്ച വൈകുന്നേരം എയർലിഫ്റ്റ് ചെയ്ത് ജയ്പൂരിൽ എത്തിച്ചു.(Indian MBBS student suffers brain stroke in Russia, airlifted to Jaipur)
ജയ്പൂരിലെ ഷാപുര നിവാസിയായ രാഹുൽ ഘോസല്യ 2021 മുതൽ കസാക്കിസ്ഥാനിലെ അസ്താനയിൽ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒക്ടോബർ 8-നാണ് രാഹുലിന് ബ്രെയിൻ സ്ട്രോക്ക് അനുഭവപ്പെട്ടത്. തുടർന്ന് അവിടുത്തെ ആശുപത്രിയിൽ വെന്റിലേറ്റർ പിന്തുണയിലായിരുന്നു അയാൾ.
രാഹുലിനെ എയർ ആംബുലൻസിൽ ജയ്പൂരിലേക്ക് കൊണ്ടുവന്ന ശേഷം, മെഡിക്കൽ, ജില്ലാ ഭരണകൂട സംഘങ്ങളുടെ മേൽനോട്ടത്തിൽ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.