ധാക്ക : ബംഗ്ലദേശിൽ ഇന്ത്യൻ എംബിബിഎസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശിനി നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്.
ധാക്കയിലെ അദ്-ദിൻ മോമിൻ മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ് നിദ. ആത്മഹത്യയായിരിക്കാമെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പഠനത്തിൽ മിടുക്കിയായിരുന്നു നിദയെന്നും അവൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നുമാണ് സഹപാഠികളും സുഹൃത്തുക്കളും പറയുന്നത്. വിഷയത്തിൽ ഇടപെടണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎംഎസ്എ) വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.