

20 കസേരകൾ മാത്രമല്ല അതിലും വലിയ സാധനങ്ങൾ ബൈക്കിൽ വച്ച് കൊണ്ട് പോകുന്ന കാഴ്ച്ച നമ്മൾ കണ്ടിടുണ്ട്. അത് കൊണ്ട് ഈ കാഴ്ച്ച നമ്മുക്ക് അമ്പരപ്പുണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വിദേശ വനിതയായ ഡൊമിനിക്ക പടാലസ്-കൽറയ്ക്ക് ഇതൊരു പുതിയ കാഴ്ച്ചയായിരുന്നു. (Indian Man)
ഡൊമിനിക്ക പടാലസ്-കൽറയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു യുവാവ് ബൈക്കിന് മുകളിൽ നിരവധി കസേരകൾ ബാലൻസ് ചെയ്തു കൊണ്ട് പോകുന്നത് കാണാം. ' ബൈക്കിൽ 20 തിൽ അധികം കസേരകൾ ചുമന്നു കൊണ്ട് പോകുന്നു. ഇന്ത്യയിൽ എല്ലാം സാധ്യമാണ് ' എന്ന അടികുറിപ്പോടു കൂടിയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
ഈ കാഴ്ച്ച ഇന്ത്യക്കാരല്ലാത്ത ആരെയും അമ്പരപ്പിക്കുമെന്നതിൽ സംശയമില്ല. അനേകം പേരാണ് വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായി എത്തിയത്.