ഇന്ത്യൻ ഐഡൽ താരം പ്രശാന്ത് തമാംഗ് അന്തരിച്ചു; അന്ത്യം 43-ാം വയസ്സിൽ | Prashant Tamang

Prashant Tamang
Updated on

ന്യൂഡൽഹി: പ്രശസ്ത ഗായകനും ഇന്ത്യൻ ഐഡൽ സീസൺ 3 വിജയിയുമായ പ്രശാന്ത് തമാംഗ് (43) (Prashant Tamang) അന്തരിച്ചു. ഞായറാഴ്ച രാവിലെ ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2007-ൽ ഇന്ത്യൻ ഐഡൽ കിരീടം നേടിയതോടെയാണ് പ്രശാന്ത് തമാംഗ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. കൊൽക്കത്ത പോലീസിലെ കോൺസ്റ്റബിളായിരുന്ന അദ്ദേഹം, ആ ജോലി ഉപേക്ഷിച്ചാണ് സംഗീത ലോകത്ത് സജീവമായത്. നിരവധി നേപ്പാളി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുള്ള അദ്ദേഹം അടുത്തിടെ പുറത്തിറങ്ങിയ 'പാതാൾ ലോക്' സീസൺ 2-ൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അരുണാചൽ പ്രദേശിലെ ഒരു ലൈവ് പ്രോഗ്രാമിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ദ്വാരകയിലെ ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

ചലച്ചിത്ര സംവിധായകൻ രാജേഷ് ഘട്ടാനി, ഗായകൻ അമിത് പോൾ തുടങ്ങിയവർ മരണവാർത്ത സ്ഥിരീകരിച്ചു. ഗോർഖാ കമ്മ്യൂണിറ്റിക്കും ഇന്ത്യൻ സംഗീത ലോകത്തിനും നികത്താനാവാത്ത നഷ്ടമാണിതെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. ഡാർജിലിംഗ് സ്വദേശിയായ പ്രശാന്ത് തമാംഗ് തന്റെ വിനയവും തനതായ ആലാപന ശൈലിയും കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയെടുത്തത്. സംസ്കാരം ഡൽഹിയിലോ അതോ ഡാർജിലിംഗിലോ എന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ ഉടൻ തീരുമാനമെടുക്കും

Summary

Prashant Tamang, the celebrated winner of Indian Idol Season 3 and actor in 'Paatal Lok' Season 2, passed away at the age of 43 due to a sudden cardiac arrest in New Delhi. A former Kolkata Police constable, Tamang became a national sensation in 2007 and was a beloved figure in both the Indian and Nepali entertainment industries. His sudden demise has led to a wave of tributes from fans and colleagues across the globe, honoring his journey from a policeman to a musical superstar.

Related Stories

No stories found.
Times Kerala
timeskerala.com