ഇന്ത്യയിലെ സർക്കാർ മുസ്ലിം - ഹിന്ദു കാർഡ് കളിക്കുന്നു; രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് ഷാഹീദ് അഫ്രീദി |shahid afridi
ഡൽഹി : രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണ്.രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു.
ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ഗാന്ധിയെ പ്രശംസിച്ചത്.
അതേ സമയം, ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു.ഐഎന്‍സി എന്നാല്‍ ഇസ്ലാമാബാദ് നാഷണല്‍ കോണ്‍ഗ്രസ് എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തിന് വളരെ പഴക്കമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ 26/11 മുംബൈ, പുല്‍വാമ, പഹല്‍ഗാം ആക്രമണങ്ങളില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ ആ പാര്‍ട്ടി എല്ലായ്‌പ്പോഴും പാകിസ്താന്റെ ഭാഷ്യമാണ് ഏറ്റുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.