India - Russia meet

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തും; ഉഭയകക്ഷി അജണ്ടയിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സൂചന | India - Russia meet

മോസ്കോയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക.
Published on

മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആഗസ്റ്റ് 21 ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തും(India - Russia meet ). മോസ്കോയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. റഷ്യൻ വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധം ശക്തിപെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര ചട്ടക്കൂടുകൾക്കുള്ളിലെ സഹകരണത്തിന്റെ പ്രധാന വശങ്ങളും ചർച്ചയാകുമെന്ന് സൂചനയുണ്ട്.

ട്വീറ്റിന്റെ പൂർണ്ണ രൂപം:

"ആഗസ്റ്റ് 21 ന്, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മോസ്കോയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തും. നമ്മുടെ ഉഭയകക്ഷി അജണ്ടയിലെ പ്രധാന വിഷയങ്ങളും അന്താരാഷ്ട്ര ചട്ടക്കൂടുകൾക്കുള്ളിലെ സഹകരണത്തിന്റെ പ്രധാന വശങ്ങളും മന്ത്രിമാർ ചർച്ച ചെയ്യും" - റഷ്യൻ വിദേശകാര്യ മന്ത്രാലയം പങ്കുവച്ച എക്സ് പോസ്റ്റിൽ പറയുന്നു.

Times Kerala
timeskerala.com