
മോസ്കോ: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി(S. Jaishankar). മോസ്കോയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യ-റഷ്യ വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കുക, സൈനിക സാങ്കേതിക സഹകരണം തുടരുക തുടങ്ങിയ പൊതുവായ ലക്ഷ്യങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന് എസ് ജയ്ശങ്കർ വ്യക്തമാക്കി. ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ലക്ഷ്യങ്ങളെ റഷ്യ പിന്തുണയ്ക്കുന്നതായും" എസ്. ജയ്ശങ്കർ കൂട്ടിച്ചേർത്തു. അതേസമയം കൂടി കാഴ്ച ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
"റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെ, സന്തുലിതവും സുസ്ഥിരവുമായ രീതിയിൽ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കാനുള്ള ഞങ്ങളുടെ അഭിലാഷം ഞങ്ങൾ വീണ്ടും ഉറപ്പിച്ചു. ഇതിന് താരിഫ് ഇതര തടസ്സങ്ങളും നിയന്ത്രണ തടസ്സങ്ങളും വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്, കൃഷി, ഫാർമ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നത് തീർച്ചയായും അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കും..." - എന്ന് എസ് ജയശങ്കർ വ്യക്തമാക്കി.