റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേഷൻ ക്ഷണിച്ച് ഇന്ത്യൻ എംബസി | Indian Embassy

റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേഷൻ ക്ഷണിച്ച് ഇന്ത്യൻ എംബസി | Indian Embassy
Published on

റിയാദ്: സൗദി അറേബ്യയിൽ ജനുവരി 26 ന് ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം നടക്കും(Indian Embassy). ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെ മുഴുവൻ പ്രവാസി ഭാരതീയരെയും റിയാദ് ഇന്ത്യൻ എംബസി ക്ഷണിച്ചു. ജനുവരി 26ന് രാവിലെ 8 മണിക്ക് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമാവും.

റിപ്പബ്ലിക്  ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. https://eoiriyadh.gov.in/regevent2.php എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ എംബസിയിൽനിന്ന് കൺഫർമേഷൻ ഇമെയിൽ ലഭിക്കും. അന്നേ ദിവസം രാവിലെ 7.45ന് ഗേറ്റ് അടയ്ക്കും. അതിന് മുമ്പ് എല്ലാവരും എംബസി അങ്കണത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com