modi

വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ "എല്ലാ പ്രതീക്ഷകളേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു; 7.8% വളർച്ച രേഖപ്പെടുത്തി " - പ്രധാനമന്ത്രി നരേന്ദ്ര മോദി | Indian economy

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50% തീരുവ നിലനിൽക്കുന്ന സാഹര്യത്തെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Published on

ന്യൂഡൽഹി: സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ രാജ്യം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8% വളർച്ച രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി(Indian economy).

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ "എല്ലാ പ്രതീക്ഷകളേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50% തീരുവ നിലനിൽക്കുന്ന സാഹര്യത്തെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൽഹിയിൽ നടന്ന സെമികോൺ ഇന്ത്യ 2025 സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം.

"എല്ലാ പ്രതീക്ഷകളേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു. ലോകമെമ്പാടും സാമ്പത്തിക ആശങ്കകളും സാമ്പത്തിക സ്വാർത്ഥതയിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളും നിലനിൽക്കുന്ന ഒരു സമയത്ത് ഇന്ത്യ 7.8 ശതമാനം വളർച്ച കൈവരിച്ചു"- പ്രധാനമന്ത്രി നരേന്ദ്ര മോദി

Times Kerala
timeskerala.com